ഇത് നിര്‍മ്മാണത്തിലുള്ള വെബ്‌സൈറ്റ് ആണ്. വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.
തദ്ദേശ ഭരണ സ്ഥാപനം ഒറ്റനോട്ടത്തില്‍

മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിലാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ എന്നീ നാലു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന താണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തവനൂർ, വട്ടംകുളം, എടപ്പാൾ, കാലടി എന്നീ വില്ലേജുകളി ലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് 85.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 14 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് പാലക്കാട് ജില്ലയും, തെക്കുഭാഗത്ത് പെരുമ്പടപ്പ് ബ്ലോക്കും, പടിഞ്ഞാറുഭാഗത്ത് പൊന്നാനി മുനിസിപ്പാലിറ്റിയു മാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ അതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 15 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ബ്ലോക്കിലുണ്ട്. മണൽ കലർന്ന മണ്ണ്, പുളിരസമുള്ള മണ്ണ്, ചെങ്കല്ല് മണൽ എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. പുരാതനകാലം മുതൽ അറബികളുമായി വിപുലമായ വാണിജ്യബന്ധം പുലർത്തിയിരുന്ന നാടാണ് പൊന്നാനി. അറേബ്യൻ പൊൻനാണയങ്ങൾ ഇന്ത്യയിലാദ്യമായി പ്രചരിച്ച നാടും പൊന്നാനിയാണ്. പൊൻനാണയ ങ്ങൾ ധാരാളമായി പ്രചരിച്ചിരുന്ന ഈ പ്രദേശം അങ്ങനെ പൊന്നാനി എന്നറിയപ്പെട്ടു. തുടക്കത്തിൽ പൊന്നാനി, ഈഴുവത്തിരുത്തി, എടപ്പാൾ, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്തുകളും മാറഞ്ചേരി പഞ്ചായത്തിലെ ഏതാനും വാർഡുകളും പൊന്നാനി ബ്ലോക്കിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് പൊന്നാനി മുനിസിപ്പാലിറ്റി രൂപീകൃതമായതോടെയും മാറഞ്ചേരി പഞ്ചായത്തിലെ വാർഡുകൾ പെരുമ്പടപ്പ് ബ്ലോക്കി ലേക്ക് ചേർക്കപ്പെട്ടു. 2000 ൽ ഈഴുവത്തിരുത്തി പഞ്ചായത്ത് പൊന്നാനി മിനിസിപ്പാലിറ്റിയോട് ചേർക്കപ്പെട്ടതോടെ പൊന്നാനി ബ്ലോക്കിൻ്റെ ഭരണമേഖല വീണ്ടും ചുരുങ്ങി. 1967-ലാണ് പൊന്നാനി ബ്ലോക്ക് രൂപീകൃതമായത്. പടിഞ്ഞാറുള്ള പ്രദേശങ്ങൾ പൊതുവെ സമനിരപ്പാർന്നതാണ്. കിഴക്കോട്ടു പോകുന്തോറും സമുദ്രനിരപ്പിൽ നിന്നും 15 മുതൽ 20 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളാണ് ഇവിടെയുള്ളത്. പടിഞ്ഞാറ് കടലോര പ്രദേശമായതിനാലും കിഴക്ക് ഇടത്തരം കുന്നിൻ പ്രദേശങ്ങളാ യതിനാലും വൈവിദ്ധ്യമാർന്ന മൺതരങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്ത് ചിലയിടങ്ങളിൽ അമ്ളാംശം കൂടുതലുള്ള മണ്ണ് കാണപ്പെടുന്നു. കുന്നിൻ പ്രദേശങ്ങളുടെ ചുറ്റുമുള്ള പാടങ്ങൾ മണ്ണും മണലും കലർന്നവയാണ്. കായലുകളോട് ചേർന്ന ഉയർന്ന തറകളിൽ മണൽ കലർന്ന ചുവന്ന മണ്ണാണുള്ളത്. കോൾകൃഷി മേഖലയിൽ നിന്നകലുന്തോറും മണ്ണിൻ്റെ കാഠിന്യം കൂടിവരുന്നു. കുന്നിൻ മുകളിലും ഉയർന്ന സമതലങ്ങളിലും ചെങ്കല്ല് കാണപ്പെടുന്നു. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്നത് പൊന്നാനിയിൽ വെച്ചാണ്. പൊന്നാനി കോൾമേഖലാ പ്രദേശങ്ങൾ, ബിയ്യം കായൽ, അയിനിച്ചിറ കായൽ, മാണൂർ കായൽ തുടങ്ങിയ ജലാശയങ്ങളാൽ സമൃദ്ധമാണ് ഈ പ്രദേശം.