കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ (CBIC)
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള ജില്ലയാണ് മലപ്പുറം. ശാരീരിക-മാനസിക വെല്ലുവിളികൾ നേരി ടുന്ന കുട്ടികൾ യാതൊരു കാരണവശാലും പാർശ്വവൽക്കരിക്കപ്പെടരുത് എന്ന ബോധ്യത്തിൻ്റെ അനന്തരഫലമാണ് എടപ്പാൾ സി.എച്ച് സിയിൽ പ്രവർത്തനമാരംഭിച്ച ഈ സമഗ്ര തെറാപ്പി കേന്ദ്രം, ഫിസിയോതെറാപ്പി, സ്‌പീച്ച് ലാംഗ്വേജ് തെറാപ്പി, സ്പെഷ്യൽ എഡശ്ശ ക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, ഒക്കുപേഷണൽ തെറാപ്പി എന്നീ ഡിപ്പാർട്ടുമെന്റു് കൾ ആണ് ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ട് നേരി ടുന്ന കുട്ടികൾ, പഠന വൈകല്യം നേരിടുന്ന കുട്ടികൾ വളർച്ചാ വെല്ലുവിളികൾ നേരി ടുന്ന കുട്ടികൾ, ഓർമ്മക്കുറവ്. ശ്രദ്ധക്കുറവ്' എന്നിവ നേരിടുന്നവർ, ഓട്ടിസം ബാധിച്ച കുട്ടികൾ എന്നിവർക്കെല്ലാം ഉള്ള ചികിത്സ ഒരു കുടക്കീഴിൽ ലഭ്യമാകുന്നു. ശാരീരികവും മാനസികവുമായി കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളെ തരണം ചെയ്‌ത് അവരെ സമൂ ഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-2024 വർഷത്തെ ജനകീയാസൂത്രണത്തിൽ ഇത്തരം ഒരു പദ്ധതി ഏറ്റെടുത്തത്.
വിവേചന രഹിതവും ഗുണമേൻമയുള്ളതുമായ സേവനങ്ങൾ കുട്ടികൾക്ക് ലഭ്യമത ക്കുക. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണ സേവനങ്ങ ളിൽ ഗ്രാമീണമേഖല നേരിടുന്ന വിടവുകൾ നികത്തുക, വൈകല്യത്തിൻ്റെ എല്ലാ ഘട്ട ങ്ങളിലും നേരത്തെയുള്ള കണ്ടെത്തലിനും ഇടപെടലിനും അവസരങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് സി.ബി.ഐ.സി.യുടെ പൊതു സമീപനം. പ്രധാനമായും 0-12 വയസ്സ് വരെ പ്രായമുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓട്ടിസം, ശ്രദ്ധക്കുറവ്, സെറിബ്രൽ പാൾസി. ക്വാഡ്രീപീജിയ പഠന വൈകല്യം എന്നീ മേഖലകൾ കേന്ദ്രീകരിക്കുന്നു. ബൗദ്ധിക വൈക ല്യമുള്ള കുട്ടികൾ, ഡൌൺ സിൻഡ്രോം ബാധിച്ച കുട്ടികൾ വൈകാരിക പെരുമാറ്റ വൈകല്യമുള്ള കുട്ടികൾ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ ബാധിച്ച കുട്ടികൾ തുടങ്ങിയവർക്ക് സഹായകരമാണ് CBIC