ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പശ്ചിമതീരത്തെ അതിപുരാതന തുറമുഖ നഗരങ്ങളിലൊന്നായ പൊന്നാനി, പ്രാചീനകാലം മുതൽ വ്യാപാര, സാംസ്കാരിക, മത, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ പ്രദേശമാണ്. സാമൂതിരിമാരുടെ രണ്ടാം തലസ്ഥാനമായി വളർന്ന പൊന്നാനി, അറബികളുമായും യൂറോപ്യൻ ശക്തികളുമായും വ്യാപാരബന്ധം പുലർത്തിയ പ്രധാന തുറമുഖമായിരുന്നു. കുഞ്ഞാലി മരയ്ക്കാർമാരുടെയും സൈനുദ്ദീൻ മഖ്ദൂമുമാരുടെയും പാരമ്പര്യവുമായി ബന്ധപ്പെട്ട ഈ നഗരം ഹിന്ദു-ഇസ്ലാം വൈദിക പാരമ്പര്യങ്ങളുടെ സംഗമഭൂമിയായും അറിയപ്പെടുന്നു. മലബാർ കലാപം, സ്വാതന്ത്ര്യസമരം, സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ എന്നിവയിലും പ്രദേശം നിർണായക പങ്കുവഹിച്ചു. കൃഷി, മത്സ്യബന്ധനം, ഉരു നിർമ്മാണം, തുറമുഖ വ്യാപാരം എന്നിവയാണ് പരമ്പരാഗത സാമ്പത്തിക അധിഷ്ഠാനങ്ങൾ. വിദ്യാഭ്യാസരംഗത്ത് കുടിപ്പള്ളിക്കൂടങ്ങളിൽ നിന്ന് ആധുനിക വിദ്യാലയങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വികസിച്ച പൊന്നാനി പ്രദേശം കേളപ്പൻ, ഇടശ്ശേരി, ഉറുബ്, എം....
കൂടുതൽ വായിക്കുക